ചെന്നൈ : ശശികല മുഖ്യമന്ത്രിയാകുന്ന ദിനം തമിഴ്നാടിന്റെ കറുത്ത ദിനമാണെന്ന് ജയലളിതയുടെ മരുമകൾ ദീപ ജയകുമാർ. ചെന്നൈയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ശശികല നടരാജനെതിരെ ശക്തമായ വിമർശനങ്ങളാണ് ദീപ ഉന്നയിച്ചത്. അപ്പോളോ ഹോസ്പിറ്റലിൽ നടന്ന സംഭവങ്ങളിൽ സംശയമുണ്ട്. ശശികലയ്ക്ക് ജനം വോട്ട് ചെയ്തിട്ടില്ല.വോട്ട് ചെയ്യുമെന്നും തോന്നുന്നില്ല.തമിഴ്നാട്ടിൽ ഇപ്പോൾ ഭരണസ്തംഭനത്തിന്റെ സാഹചര്യമാണ്. പുതിയ പാർട്ടി രൂപീകരിക്കുമെന്നും, തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദീപ ജയകുമാർ പറഞ്ഞു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ഡോക്ടർമാരുടെ വിശദീകരണം തൃപ്തികരമല്ലെന്നും, ഇതിൽ ദുരൂഹതയുണ്ടെന്നും അവർ പറഞ്ഞു
Post Your Comments