റോം: ഒടുവില്‍ മാര്പ്പാപ്പക്കെതിരെയും പോസ്റ്റര്‍ പ്രതിഷേധം. ‘എവിടെയാണ് നിങ്ങളുടെ കരുണ’ എന്ന തലക്കെട്ടോടെയാണ് റോമിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യാഥാസ്ഥിതരായ കത്തോലിക്കന് ബിഷപ്പുമാര്‍ക്കെതിരെയും കര്ദിനാളുമാര്ക്കെതിരെയും മാര്‍പ്പാപ്പ നടപടി എടുത്തതില്‍ പ്രതിഷേധിച്ചാണ് പോസ്റ്ററുകള്‍. റോമന്‍ ഭാഷയില്‍ അച്ചടിച്ചിരിക്കുന്ന പോസ്റ്ററില്‍ ഒരു സംഘടനയുടെയും പേരില്ല.
വൈദീകരെ മാറ്റുന്നു, നൈറ്റസ് ഓഫ് മാള്‍ട്ടയുടെ അധികാരം എടുത്തു കളഞ്ഞു, കാര്ദിനാള്മാരെ അവഗണിക്കുന്നു എന്നൊക്കെയാണ് പോസ്റ്ററില്‍ മാര്‍പ്പാപ്പയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍. നേരത്തെ നൈറ്റ്സ് ഓഫ് മാള്‍ട്ടയുടെ പ്രത്യേക അധികാരങ്ങള്‍ മാര്‍പ്പാപ്പയുടെ ഇടപെടല്‍ മൂലം ഇല്ലാതായിരുന്നു. നൈറ്റസ് ഓഫ് മാള്‍ട്ടയുടെ അധിപന് ആയിരുന്ന മാസ്റ്റര്‍ മാത്യൂ ഫെസ്റ്റിംഗിനോട് മാര്‍പ്പാപ്പ രാജിക്കത്ത് വാങ്ങുാകയും പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അവിടെ നിന്നാവാം പോസ്റ്ററുകളുടെ ഉത്ഭവമെന്നാണ് സൂചന.
Post Your Comments