തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ലീഗ് ദേശീയ നേതൃത്വത്തിലേക്കെന്ന് റിപ്പോർട്ട്. പാണക്കാട് കുടുംബമാണ് ഇങ്ങനെയൊരു നീക്കം മുന്നോട്ട് വച്ചതെന്നാണ് സൂചന. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാനും മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ആക്കാനുമാണ് ആലോചന. ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ അടുത്ത വൃത്തങ്ങളുമായി അദ്ദേഹം പങ്കുവെച്ചു.
ഇ അഹമ്മദിന്റെ അഭാവത്തില്‍ പരിചയ സമ്പന്നനും ശക്തനുമായ നേതാവ് ദേശീയ നേതൃത്വത്തിലുണ്ടാവണമെന്നാണ് ലീഗ് നേതാക്കളുടെ തീരുമാനം. ചെന്നൈയില്‍ ഫെബ്രുവരി 26ന് ചേരുന്ന ദേശീയ നിര്‍വാഹക സമിത യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
Post Your Comments