വാഷിങ്ടന്‍ : പാക്ക് സൈന്യം ഭീകര സംഘടനകളെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്നുവെന്ന് യു എസ് റിപ്പോര്‍ട്ട്. ഭീകരരെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുക എന്നത് എന്നും പാക്കിസ്ഥാന്റെ വിദേശനയത്തിന്റെ ഭാഗമാണ്. ഒരിക്കലും അതില്‍ നിന്നും പാക്കിസ്ഥാന്‍ പിന്നോട്ടുപോവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ ആറി തണുത്തിരിക്കുന്ന അവസ്ഥയിൽ എങ്ങനെയും വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്.
ഇന്ന് പഞ്ചാബില്‍ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ പഠാന്‍കോട്ടിന് സമീപം അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച പാക്ക് പൗരനെ ബിഎസ്‌എഫ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഇതേ സ്ഥലത്തുകൂടെയാണ് കഴിഞ്ഞ തവണ ഭീകരര്‍ നുഴഞ്ഞു കയറുകയും പഠാന്‍കോട്ട് സൈനിക താവളത്തില്‍ ആക്രമണം നടത്തുകയും ചെയ്തത്. കശ്മീര്‍ പ്രശ്നം രാജ്യാന്തര സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടാനാണ് പാകിസ്ഥാന്റെ നീക്കമെന്നും അമേരിക്കന്‍ സംഘം പറയുന്നു.
Post Your Comments