IndiaNews

പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ചു; ഒടുവിൽ പണി കിട്ടിയതിങ്ങനെ

മുംബൈ: പാമ്പിനെ പിടികൂടി ചുംബിക്കാന്‍ ശ്രമിച്ച യുവാവിനു ദാരുണാന്ത്യം. പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു. മുംബൈയിൽ വച്ച് ഈ മാസം രണ്ടിനായിരുന്നു സംഭവം നടന്നത്. സോംനാഥ് മല്‍ഹോത്ര എന്ന പാമ്പുപിടുത്തക്കാരനാണ് മരിച്ചത്. മുര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ യുവാവ് അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കിടക്കുകയും തുടര്‍ന്ന് മരിക്കുകയായിരുന്നു.

നവി മുംബൈയിലെ താമസക്കാരനായ സോംനാഥ് സിബിഡി ബേല്‍പൂരില്‍ പാമ്പിനെ പിടികൂടാന്‍ പോകുകയായിരുന്നു. മൂര്‍ഖന്‍ പാമ്പിനെ പിടികൂടി മറ്റൊരു സ്ഥലത്തെത്തിയ ഇയാള്‍ പാമ്പിനെ ചുംബിച്ചുകൊണ്ട് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. നെഞ്ചിനായിരുന്നു കടിയേറ്റത്.

മഹാരാഷ്ട്രയില്‍ 30 ഓളം പാമ്പുപിടുത്തക്കാരാണ് പന്ത്രണ്ട് വര്‍ഷത്തിനിടെ മരിച്ചത്. സോംനാഥ് കൂടിയാകുമ്പോള്‍ 31 പേരായി. ഇയാള്‍ക്കു മുമ്പ് സത്താറയില്‍ നിന്നുള്ള ഒരു പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. പാമ്പിനെ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ക്കിടെ അയാള്‍ക്ക് അബദ്ധത്തില്‍ കടിയേല്‍ക്കുകയായിരുന്നു. പാമ്പുകളെ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇതിനോടകം ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button