മുക്കം: .പണ്ഡിതനും കണിയാര് കണ്ടം ജുമുഅത്ത് പള്ളി വൈസ് പ്രസിഡന്റുമായ പി മൂസ മുസ്ല്യാര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടപ്പോൾ പള്ളിയിൽ ദിവസവും പോകാൻ കൂട്ടായി മുരളി എന്ന യുവാവ്.വർഷങ്ങൾക്ക് മുൻപ് പ്രമേഹ ബാധയെ തുടർന്ന് മൂസ മുസ്ലിയാർക്ക് കാഴ്ച ശക്തി നഷ്ടമായി.പരസഹായം കൂടാതെ നടക്കാനാവില്ല എന്ന സ്ഥിതി വന്നു. എന്നാൽ എല്ലാ വഖ്ത് നിസ്കാരത്തിനും പള്ളിയില്‍ ജമാഅത്തിന് എത്തണമെന്നത് മുസ്ല്യാര്‍ക്ക് ഒഴിവാക്കാനാവില്ല.അങ്ങനെയാണ് മുരളി മുസ്ലിയാർക്ക് വഴികാട്ടിയായത്.കണിയാര് കണ്ടം അങ്ങാടിയിലെ ഒരു പീടിക മുറിയില്‍ ബെഡ് നിര്‍മ്മാണ തൊഴിലാളിയായ മുരളി, മുസ്ലിയാർക്ക് ചെയ്യുന്ന ഈ സഹായം അവിടുത്തെ നിത്യ കാഴ്ചയാണ്.
Post Your Comments