ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇപ്പോഴും നിഴലിക്കുകയാണ്. മുന്‍ സ്പീക്കറും അണ്ണാ ഡിഎംകെ നേതാവുമായ പി എച്ച് പാണ്ഡ്യന്റെ ആരോപണങ്ങള്‍ക്കെതിരെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് നേതാക്കള്‍ പറഞ്ഞത്. പാണ്ഡ്യന് പ്രവര്‍ത്തിക്കുന്നത് ഡിഎംകെ പ്രവര്‍ത്തകരുടെ താല്പര്യ പ്രകാരമാണെന്ന് നേതാക്കള്‍ ആരോപിച്ചു. നേരത്തേ തെരഞ്ഞെടുപ്പില്‍ പാണ്ഡ്യന് സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
ജയലളിത മരിക്കുന്നതിന് മുന്‍പ് അവരെ പൊയസ് ഗാര്‍ഡനിലെ വസതിയില്‍ ആരോ തള്ളി വീഴ്ത്തിയതായി പാണ്ഡ്യന് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇങ്ങനെയൊന്ന് നടന്നിട്ടില്ലെന്നാണ് ഡിഎംകെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാാക്കുന്നത്.
Post Your Comments