ദോഹ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് ആരംഭിച്ചു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യൂ.ആര്‍. 920 ബോയിങ് 777-220 എല്‍.ആര്‍. വിമാനമാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ദോഹ-ഓക്ലാന്‍ഡ് സര്‍വീസ് തുടങ്ങിയത്. അഞ്ചുരാജ്യങ്ങള്‍ പിന്നിട്ട് 16 മണിക്കൂര്‍ 20 മിനിറ്റ് സഞ്ചരിച്ച് 9032 മൈല്‍ താണ്ടിയാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസിന്റെ ഉടമയെന്ന ഖ്യാതി ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കുക.
ഞായറാഴ്ച പുലര്‍ച്ചെ നിശ്ചയിച്ചതിലും എട്ടുമിനിറ്റ് നേരത്തേ 5.02 നാണ് ഹമദ് അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. അതേസമയം വിമാനം തിരികെ ഓക്ലന്‍ഡില്‍നിന്ന് ദോഹയിലെത്താന്‍ 17 മണിക്കൂര്‍ 30 മിനിട്ടെടുക്കുമെന്ന് കമ്പനി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. മോശം കാലാവസ്ഥയെ തുടർന്നാണിത്. ദുബായ് എമിറേറ്റ്‌സിന്റെ നിലവിലെ റെക്കോഡാണ് ഇതോടെ ഖത്തര്‍ എയര്‍വേയ്‌സ് മറികടന്നിരിക്കുന്നത്.
Post Your Comments