CricketNewsInternationalSports

കളി കാര്യമായി : ഫീല്‍ഡറെ ബാറ്റ്‌സ്‌മാന്‍ സ്റ്റംപ് കൊണ്ട് എറിഞ്ഞു കൊലപ്പെടുത്തി

കളി കാര്യമായി  ബാറ്റ്‌സ്‌മാന്‍ ഫീല്‍ഡറെ സ്റ്റംപ് കൊണ്ട് എറിഞ്ഞുകൊലപ്പെടുത്തി. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിനടുത്ത് ഇരു ഗ്രാമങ്ങള്‍ തമ്മില്‍ നടന്ന മല്‍സരത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഔട്ടായതിന്റെ ദേഷ്യത്തിൽ ബാറ്റുചെയ്‌തയാള്‍ സ്റ്റംപ് ഊരി ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫൈസല്‍ ഹൊസൈ(14 )നു നേരെ എറിയുകയായിരുന്നു. തലയില്‍ സ്റ്റംപ് കൊണ്ട് ബോധരഹിതനായി വീണ ഫൈസലിനെ ആശുപത്രിയില്‍ എത്തിക്കുംമുമ്പ് തന്നെ മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബാറ്റുചെയ്‌തയാളെ പൊലീസ് അറസ്റ്റുചെയ്‌ത ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ബംഗ്ലാദേശിൽ നടത്തിവരുന്ന പ്രാദേശിക മല്‍സരങ്ങളിൽ സംഘര്‍ഷം പതിവ് കാഴ്ച്ചയായി മാറുന്ന സ്ഥിതിയാണ് നില നിൽക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ്യില്‍ നടന്ന മല്‍സരത്തിനിടെ, ക്രിക്കറ്റ് താരം സ്റ്റംപ് കൊണ്ടുള്ള അടിയേറ്റ് മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു കളിക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

shortlink

Post Your Comments


Back to top button