ചെന്നൈ: തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹത തുടരുന്നതിനിടെ മരണത്തെപ്പറ്റി നിർണായക വെളിപ്പെടുത്തലുമായി അവരെ ചികില്സിച്ച ഡോക്ടർ റിച്ചാർഡ് ബെയിൽ. രക്തത്തിലെ അണുബാധയെ തുടർന്ന് 10 ദിവസത്തോളമാണ് ജയലളിത അബോധാവസ്ഥയിൽ കഴിഞ്ഞത്. ചികിത്സയിൽ കഴിയവേ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കുറിപ്പ് ജയലളിത വായിച്ചിരുന്നു. ചികിത്സയിലായിരിക്കെ ജയലളിതയുടെ ചിത്രം പുറത്തുവിടാതിരുന്നത് അവരുടെ സ്വകാര്യത സംരക്ഷിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്താനാവുന്ന വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് റിച്ചാർഡ് ബെയിൽ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയലളിതയുടെ കയ്യൊപ്പ് രേഖപ്പെടുത്തിയത് താനാണെന്ന് ഡോക്ടർ ബാലാജിയും വെളിപ്പെടുത്തി
Post Your Comments