India

സുഹൃത്തുക്കളെ സ്വവര്‍ഗബന്ധം ആരോപിച്ച് പരിഹസിച്ചു; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഛണ്ഡീഗഡ്: സ്വവര്‍ഗബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ പരിഹസിച്ചു. സംഭവത്തില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഛണ്ഡീഗഡിലെ കര്‍ണാലിലെ ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്.

സ്‌കൂളിലെ സഹപാഠികളാണ് രണ്ട് പെണ്‍കുട്ടികളെ പരിഹസിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. ഇതേ സ്ഥാപനത്തില്‍ ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സഹോദരിക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഹോസ്റ്റല്‍ മുറി അകത്ത് നിന്ന് അടച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാതില്‍ തല്ലിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button