Technology

ടെക് ലോകത്ത് തരംഗമായി നോക്കിയ പി1

തിരിച്ചടികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുളള കഠിനശ്രമത്തിലാണ് നോക്കിയ. അതിന്റെ ഭാഗമായി അവരിറക്കാന്‍ പോകുന്ന പി വണ്‍ എന്ന ഫോണിന് വേണ്ടിയാണ് ടെക്ക് ലോകം ഇപ്പോൾ കാത്തിരിക്കുന്നത്. ഈ മാസം അവസാനത്തിൽ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ആൻഡ്രോയ്ഡ് ഫോണുകൾ പുറത്തിറക്കുന്നത്.

നോക്കിയ പി1 എന്ന ഹാൻഡ്സെറ്റിന്റെ കണ്‍സെപ്റ്റ് വിഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽമീഡിയകളിൽ ഹിറ്റാണ്. നേരത്തെ പുറത്തിറക്കിയ നോക്കിയ 6 ഒരു മിഡ്‌റേഞ്ച് ഫോണ്‍ ആയിരുന്നുവെങ്കില്‍ പി വണ്‍ എല്ലാ സംവിധാനങ്ങളുമുള്ള ഹൈ എന്‍ഡ് മോഡലാണ്. മെറ്റല്‍ ഫ്രെയിം, ഹൈബ്രിഡ് ഡ്യൂവല്‍ സിം സ്ലോട്ടും, പിന്നിൽ കാൾ സെയ്‌സ്സ് ലെന്‍സ്, ഡിസ്‌പ്ലേയ്ക്ക് താഴെ ഹോം ബട്ടൺ എന്നിവ പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്. അതേസമയം, നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം നോക്കിയ പി1ൽ ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ഒഎസ് ആയിരിക്കുമെന്നാണ് സൂചന.

കാള്‍ സെയിസ് ലെന്‍സും ട്രിപ്പിള്‍ ഫ്‌ളാഷുമുള്ള 22.6 മെഗാപിക്‌സല്‍ പിന്‍ക്യാമറ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കര്‍, 3500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റ് വിശേഷങ്ങള്‍.
128 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 800 ഡോളറും (54,500 രൂപ) 256 ജിബി മോഡലിന് 950 ഡോളറുമായിരിക്കും (64,700 രൂപ) വിലയെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button