ഇസ്ലാമാബാദ്: കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സേന ഒഴിയണമെന്ന ആവശ്യം തികച്ചും വ്യത്യസ്തമായ വഴിയിലൂടെയാണ് പാകിസ്ഥാന്‍ സേന പ്രചരിപ്പിക്കുന്നത്. ഇന്നലെ കശ്മീര്‍ ദിനമായി ആചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വീഡിയോ ആല്‍ബം പുറത്തിറക്കി. പാകിസ്ഥാന്‍ പട്ടാളത്തിന്റെ മാധ്യമ വിഭാഗമാണ് സമൂഹ മാധ്യമങ്ങള്‍ വഴി ആല്‍ബം ജനങ്ങളിലേക്കെത്തിക്കുന്നത്.
സങ്ബാസ്സ് (കല്ലെറിയുന്നവര്‍) എന്നാണ് ആൽബത്തിന്റെ പേര്. യുവാക്കള്‍ കശ്മീരിനായി ഐക്യപ്പെടണമെന്ന സന്ദേശമാണ് ഈ ആൽബം നൽകുന്നത്. ഇതിലെ വരികളില്‍ പ്രധാനമായും ഇന്ത്യ കശ്മീരില്‍ നിന്ന് ഒഴിയണമെന്നാണ് പറയുന്നത്. ആല്‍ബത്തിനായി ഉപയോഗിച്ചിരിക്കുന്നത് കശ്മീരില്‍ നിന്നുള്ള യഥാര്‍ത്ഥ ദൃശ്യങ്ങളാണ്. ഇന്ത്യയിൽ നിന്നും ഞങ്ങള്‍ ഞങ്ങളുടെ സ്വാതന്ത്ര്യം പിടിച്ചെടുക്കും. സുന്ദരമായ കശ്മീരില്‍ വേദയനയും കണ്ണീരും നിറയുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്താലും ഞങ്ങള്‍ ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്കായി നിലകൊള്ളും എന്ന സന്ദേശങ്ങളാണ് ഇതിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇന്ത്യ- പാകിസ്ഥാന്‍ നയതന്ത്ര ബന്ധം വഷളായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെടിനിർത്തൽ ഉള്‍പ്പെടെയുള്ള ലംഘനങ്ങളാണ് കശ്മീരില്‍ നടക്കപ്പെടുന്നത്. കശ്മീര്‍ താഴ്‌വരയിലെ യുവാക്കള്‍ ഇന്ത്യയുടെ തെറ്റിധാരണ നടപടികള്‍ക്കെതിരെ പോരാടുന്നത് കശ്മീരിന്റെ ജനസംഘ്യയെ തന്നെ ബാധിക്കുന്നുണ്ട്. കശ്മീര്‍ ദിനം ആഘോഷിക്കുന്ന വേളയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, ഇന്ത്യ കശ്മീര്‍ വിഷയത്തില്‍ യു.എന്‍ പാസാക്കിയ നയങ്ങള്‍ പോലും അംഗീകരിക്കുവാന്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപിച്ചത്.
Post Your Comments