കഴിഞ്ഞകാല ജീവിതം മറന്നുപോകുന്ന അവസ്ഥ ഏറ്റവും ദുഖകരമാണ്. എന്നാൽ തന്റെ പൊന്നോമന പുത്രന്റെ ജനനത്തോടെ ഓർമ നഷ്ടപ്പെടുന്നത് ഒരു അമ്മയ്ക്കാണെങ്കിലോ. അത് അതിലും വലിയ വേദനയായിരിക്കും. മുപ്പത്തിയഞ്ചുകാരിയായ ബെർനാഡെറ്റ് സ്ട്രേഞ്ചിന് സംഭവിച്ചതും അതാണ്. തന്റെ പൊന്നോമന പുത്രൻ എലിജാ പിറന്നതോടെ ബെർനാഡെറ്റിന് തന്റെ ഓർമയും നഷ്‌പ്പെട്ടു.
പ്രസവവേദന ലഘൂകരിക്കാൻ നൽകിയ അനസ്തേഷ്യ ബെർനഡെറ്റിന്റെ ശരീരത്തിൽ വിപരീതമായി പ്രവർത്തിച്ചതോടെയാണ് ഓർമ നഷ്ടപ്പെട്ടത്. ഇതിന്റെ ഫലമായി മെനിഞ്ചൈറ്റിസും(മസ്തിഷ്ക രോഗം) ബാധിച്ചിരുന്നു. തുടർന്ന് കോമയിലാഴ്ന്ന ബെർനഡെറ്റിന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ബോധം തിരിച്ചുകിട്ടി. ചിലപ്പോഴൊക്കെ തന്റെ പേര് മാത്രം ഓർമ വരുമ്പോഴും താൻ ആശുപത്രിയിൽ എത്തിയത് എന്തിനാണെന്ന് അവൾക്ക് ബോധ്യം ഉണ്ടായിരുന്നില്ല . താനൊരു പൊന്നോമനയ്ക്കു ജന്മം നല്‍കിയ കാര്യവും പാടേ മറന്നു.
ഒരാഴ്ച കഴിഞ്ഞതോടെ ബെർനഡെറ്റിന്റെ പൂർണരോഗ വിമുക്തിക്കായി ഡിംനേഷ്യ വാർഡിലേക്കു മാറ്റി.. ഓർമ നഷ്ടപ്പെട്ട ദിവസങ്ങളിൽ നടന്ന സംഭവങ്ങളോരോന്നും അവളുടെ ഭർത്താവ് ഡയറിയാക്കി സൂക്ഷിച്ചിരുന്നു. തുടർന്ന് മകന്റെ ചിത്രങ്ങളും കാണിച്ചതോടെ കുഞ്ഞിനെ കാണാൻ ബെർനഡെറ്റ് ആവശ്യപ്പെട്ടു . പിന്നീട് 10 ദിവസങ്ങൾക്ക് ശേഷം തന്റെ മകന്റെ മുഖം കണ്ടതോടെ അവൾ പതുക്കെ ഓർമ്മയിലേക്ക് തിരിച്ചുവരാൻ തുടങ്ങി. കുടുംബത്തിന്റെ പിന്തുണയോടെയും ആശുപത്രി അധികൃതരുടെ പരിചരണത്തോടെയും ബെർനഡെറ്റ് ഇന്ന് ഏറെക്കുറെ തന്റെ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ട് ഇരിക്കുകയാണ്.
Post Your Comments