കോഴിക്കോട് : പുണെ ഹിന്‍ജേവാഡി ഇന്‍ഫോസിസില്‍ കോഴിക്കോട് സ്വദേശിനി രസീല രാജു കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കൾ. ഇന്‍ഫോസിസിന്റെ പുണെ ഓഫീസില്‍നിന്ന് രസീല സ്ഥലംമാറ്റത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മേലധികാരിക്ക് തന്നോട് ദേഷ്യമുണ്ടെന്നും ഞായറാഴ്ചയും ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു.
ബന്ധുവായ അഞ്ജലിയോട് ഒടുവില്‍ സംസാരിക്കുമ്പോൾ . ‘ആരോ വരുന്നുണ്ട്, ഞാന്‍ തിരിച്ചുവിളിക്കാം’ എന്നായിരുന്നു രസീല പറഞ്ഞത്. ഇതിനുശേഷം രസീല വിളിച്ചില്ല. ഈ സംഭാഷണത്തിന് പിന്നാലെ രസീല കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. അക്രമി രസിലയുമായി വലിയ മല്‍പ്പിടിത്തം നടത്തിയതായി പോസ്റ്റ്മോര്‍ട്ടം രേഖകളിൽ വ്യക്തമായിരുന്നു.
Post Your Comments