തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയയന് മറുപടിയുമായി കെ. മുരളീധരൻ. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂമി ലോ അക്കാദമിക്ക് പതിച്ചുനല്‍കിയത് ഗവര്‍ണര്‍ രക്ഷാധികാരിയായ ട്രസ്റ്റിനായിരുന്നുവെന്നും ട്രസ്റ്റിന് നല്കിയ ഭൂമി എങ്ങനെ സ്വകാര്യ സ്വത്തായെന്ന് പിണറായി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കെ മുരളീധരന് പറഞ്ഞു. ലോ അക്കാദമിക്ക് വിപണി വില ഈടാക്കി ഭൂമി പതിച്ചുകൊടുത്തത് കെ കരുണാകരന് ആയിരുന്നെന്നും അതിനെതിരെ കെ മുരളീധരന് സത്യഗ്രഹമിരിക്കുന്നത് ഔചിത്യമാണോയെന്ന് പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോ അക്കാദമി വിഷയത്തിലേക്ക് കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും കരുണാകരന് ഇപ്പോഴും കേരളജനതയുടെ ഇഷ്ടനേതാവാണെന്നും മുരളീധരൻ പറയുകയുണ്ടായി. അതേസമയം താൻ താന്‍ മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനല്ലെന്നാണ് പിണറായി വിജയൻ തെളിയിക്കുന്നത്. എത്ര നാൾ അദ്ദേഹം ആ സ്ഥാനത്ത് ഉണ്ടാകുമെന്ന് അറിയില്ല. ഇറങ്ങിക്കഴിഞ്ഞാൽ ഒരു പട്ടിപോലും അദ്ദേഹത്തെ തിരിഞ്ഞുനോക്കില്ലെന്നും മുരളീധരന് കൂട്ടിച്ചേർത്തു.
Post Your Comments