സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങൾ ബാല പീഡനവുമായി ബന്ധപ്പെട്ടുള്ള അശ്ലീല, ഡേറ്റിങ് സൈറ്റുകളിൽ എത്തുന്നുവെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നടന്ന അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇവയിൽ പകുതിയിലേറെ ഫോട്ടോകളും ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്തതാണ്.
കുട്ടികൾ നീന്തുന്നതും കായികവിനോദങ്ങളിലേർപ്പെടുന്നതും ജിംനാസ്റ്റിക്സ് പരിശീലനം നടത്തുന്നതുമെല്ലാമായുള്ള ചിത്രങ്ങളാണ് ഇത്തരം ആളുകൾ ലക്ഷ്യം വെക്കുന്നത്. ഓൺലൈൻ ഫാമിലി ബ്ലോഗുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. കൂടാതെ യുവതികളുടെയും, സിനിമാ നടിമാരുടെയും ചിത്രങ്ങൾ ഇത്തരം വെബ്സൈറ്റുകളിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ ചിത്രങ്ങൾ ഷെയർ ചെയ്യുമ്പോൾ വേണ്ടപ്പെട്ടവർക്കു മാത്രം കാണാവുന്ന വിധം ലോക്ക്ഡ് ഗ്രൂപ്പുകളിലൂടെ ഇടുന്നതാണ് നല്ലത്.
Post Your Comments