കൊച്ചി•കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കനകമലയില്‍ പിടിയിലായ ഐ.എസ് ദക്ഷിണേന്ത്യ ഘടകത്തിന് സാമ്പത്തിക സഹായം നല്കിയ മലയാളിയെ യു.എ.ഇ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കനകമല കേസില്‍ 13 ാം പ്രതിയായ കാസര്‍ഗോഡ് സ്വദേശി മൊയ്ദീന് ആണ് അറസ്റ്റിലായത്. കനകമലയില്‍ പിടിയിലായ ഐ.എസ് സംഘത്തിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ചുള്ള അന്വേഷണമാണ് മൊയ്ദീനിലേക്കെത്തിയത്. ഇയാള്‍ നിരന്തരം സംഘത്തിന് പണം അയക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് എന്‍.ഐ.എ വിവരം യു.എ.ഇ പോലീസിന് കൈമാറുകയായിരുന്നു.
മൊയ്ദീനെ ഉടന്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. 2016 ഒക്ടോബറിലാണ് കണ്ണൂര്‍ കനകമലയില്‍ യോഗം ചേരുന്നതിനിടെ ഐ.എസ് സംഘത്തെ എന്‍.ഐ.എ പിടികൂടിയത്.
അതേസമയം, ഐ.എസിലേക്ക് മലയാളികളടക്കമുള്ളവരെ റിക്രൂട്ട് ചെയ്ത കേസില്‍ കേരളത്തിലെ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ കൂടി എന്‍.ഐ.എ. പ്രതിചേര്‍ത്തു. കോഴിക്കോട് സ്വദേശി ഷജീര്‍ മംഗലശേരി, ചെന്നൈ സ്വദേശി കമല്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഐ.എസില്‍ ചേര്‍ന്ന ഷജീര്‍ ഇപ്പോള്‍ അഫ്ഗാനിസ്താനിലാണെന്നും എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. ഇറാഖിലുള്ള ഇയാള്‍ സമീര്‍ അലി ഫേസ് ബുക്ക് അക്കൗണ്ട് വഴി കേരളത്തില്‍ ഇയാള്‍ ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കമല്‍, ഇറാഖില്‍ ഐ.എസിന് വേണ്ടി പോരാടുന്ന സുബഹാനി ഹാജ മൊയ്ദീനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.
Post Your Comments