തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെടില്ലെന്നു അവരുടെ പിതാവും ലോ അക്കാദമി ഡയറക്ടറുമായ നാരായണന്‍ നായര്‍. 27 വര്‍ഷം ജോലിചെയ്ത ജീവനക്കാരിയെ 5 വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തിയാല്‍ പോരെ?
ഇതില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല. സ്ഥാപനത്തില്‍ ഒരാളെ ഇതില്‍ കൂടുതല്‍ നാണം കെടുത്താന്‍ കഴിയുമോ? രാജി ആവശ്യപ്പെട്ട് അവള്‍ പോയി ആത്മഹത്യ ചെയ്താല്‍ എന്തുചെയ്യും എന്നും നാരായണന്‍ നായര്‍ ചോജിച്ചു. ലോ അക്കാദമിയിലേത് രാഷ്ട്രീയ സമരമാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ സമരം തുടരാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നു ലോ അക്കാദമി അനിശ്ചിതകാലമായി അടച്ചിട്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നാരായണന്‍ നായര്‍.
Post Your Comments