കണ്ണൂര്‍: എല്ലാം ശരിയാകുമെന്ന് പറഞ്ഞാണ് അധികാരത്തിലെത്തിയതെങ്കിലും ഇപ്പോള്‍ എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ലെന്ന് മന്ത്രി കെ.കെ ശൈലജ.അഞ്ച് വര്‍ഷം ഭരിച്ചാലും എല്ലാം ശരിയാകുമെന്ന് പറയാനാകില്ലെന്ന് ആയൂര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ വാര്‍ഷിക സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ കുറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചില തടസങ്ങള്‍ നേരിടുന്നുണ്ടെന്നും അവർ പറഞ്ഞു.പല പദ്ധതിക്കും പണമാണ് തടസമെന്നും കേന്ദ്രവിഹിതം കിട്ടാത്തതും പലതിനും തടസമാണെന്നും കെ.കെ ശൈലജ പറഞ്ഞു.
Post Your Comments