ന്യൂഡൽഹി: ഒരു വർഷം മുൻപ് പിതാവ് തട്ടിയെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്ന 5 വയസുകാരനെ ഇന്ത്യ പാകിസ്ഥാന് തിരികെ നല്‍കി. കശ്‍മീര്‍ സ്വദേശിയായ ഗുല്‍സര്‍ അഹ്‍മദിന്‍റെയും പാകിസ്ഥാന്‍ സ്വദേശിനി രോഹിന കിയാനിയുടെയും മകനായ ഇഫ്‍തിക്കര്‍ അഹമ്മദിനെയാണ് വാഗ അതിര്‍ത്തിയിലെ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ക്ക് ഇന്ത്യ കൈമാറിയത്. അവിടെ വെച്ച് തന്നെ അമ്മയായ രോഹിന കുട്ടിയെ ഏറ്റുവാങ്ങി.
തീവ്രവാദക്കേസുകളില്‍ കശ്‍മീര്‍ പോലീസ് തെരയുന്നയാളാണ് ഇഫ്തിക്കറിന്റെ പിതാവ്. അന്വേഷണം ഭയന്ന് പാകിസ്ഥാനിലേക്ക് പോയ ഇയാൾ രോഹിനയെ വിവാഹം കഴിച്ചു. തുടർന്ന് ഒരു കല്യാണത്തിന് പോകുകയാണെന്ന് വ്യാജേന മകനെയും കൂട്ടി അതിർത്തി കടന്ന് ഇന്ത്യയിലെത്തുകയായിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ മുഖാന്തിരം ഇന്ത്യയെ സമീപിച്ച രോഹിന ഒരു വർഷം നീണ്ട പോരാട്ടത്തിലൂടെ കുട്ടിയെ നേടി എടുക്കുകയായിരുന്നു.
Post Your Comments