പൂനെ•പെണ്‍കുട്ടികള്‍ എവിടെ ക്രൂരമായി കൊല്ലപ്പെട്ടാലും അവിടെ പ്രതിയുടെ വക്കീല്‍ ബി.എ ആളൂര്‍ തന്നെ. ഏറ്റവും ഒടുവില്‍ ഇന്‍ഫോസിസ് ക്യാംപസില്‍ മലയാളി ജീവനക്കാരി രസീല ക്രൂരമായി കൊല ചെയ്യപ്പെട്ട കേസിലും പ്രതിയ്ക്ക് വേണ്ടി ഹാജരായത് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനായ ആളൂര്‍. സീല വധക്കേസിലെ പ്രതിയായ അസം സ്വദേശി ബബന്‍ സൈകയ്ക്ക് വേണ്ടിയാണ് അഡ്വക്കേറ്റ് ബിഎ ആളൂര്‍ ശിവാജി നഗര്‍ ജൂനിയര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 4 ന് പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ആളൂര്‍ എത്തിയത്. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി പ്രതിയുടെ കസ്റ്റഡി കാലാവധി ഏഴു ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.
ഇന്‍ഫോസിസ് ക്യാംപസിലെ ജീവനക്കാരിയും കോഴിക്കോട് സ്വദേശിനിയുമായ രസീല രാജു ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ടത്.തുറിച്ചു നോക്കിയതിന് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ബബന്‍ സൈകയെ രസീല താക്കീത് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് കമ്പ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ ചുറ്റി ബബന്‍ സൈക രസീലയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് ഭാഷ്യം.
നേരത്തെ, സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയ്ക്ക് വേണ്ടിയും, പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വേണ്ടിയും ആളൂര്‍ കോടതിയില്‍ ഹാജരായിരുന്നു.
Post Your Comments