NewsIndia

മദ്യപിച്ച് വിമാനം പറത്താൻ എത്തിയ വനിതാ പൈലറ്റിന് സംഭവിച്ചത്

എയർ ഇന്ത്യാ വിമാനം പറപ്പിക്കാൻ മദ്യപിച്ച് പൂസായി എത്തിയ വനിതാ പൈലറ്റിനെയും ക്രൂ അംഗങ്ങളെയും മൂന്നു മാസത്തേക്കു സസ്പെൻഡ് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ ഡിസംബർ 25നാണ് സംഭവം നടന്നത്. എയർ ഇന്ത്യാ രാജ്കോട്ട് ഫ്ലൈറ്റ് പറപ്പിക്കാനെത്തിയ ഇവരെ ബ്രീത്ത് അനലൈസറിൽ പരിശോധിച്ചപ്പോൾ മദ്യപിച്ചിട്ടുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്തിൽ കയറാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല.

വിമാനം പറപ്പിക്കുന്നതിന് 12 മണിക്കൂർ മുൻപെങ്കിലും മദ്യപാനം പാടില്ലെന്നാണു നിയമം. എന്നാൽ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ എയർ ഇന്ത്യാ വക്താവ് തയാറായിട്ടില്ല. വിമാന സുരക്ഷയുടെ ഭാഗമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ് പൈലറ്റിനെയും ക്യാബിൻ ക്രൂ അംഗങ്ങളെയും ബ്രീത്ത് അനലൈസർ ടെസ്റ്റിന് വിധേയരാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button