NewsIndia

ജയലളിതയുടെ വിശ്വസ്തയായിരുന്ന ഷീലാ ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞു

ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ ഉപദേഷ്ടാവും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയുമായ ഷീലാ ബാലകൃഷ്ണന്‍ ഐഎഎസ് സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്. കാലാവധി അവസാനിക്കാന്‍ രണ്ട് മാസം നീണ്ടുനില്‍ക്കവെയാണ് രാജി. എന്നാല്‍ എന്തിനാണ് രാജിയെന്ന് വ്യക്തമല്ല. രാജിക്കാര്യം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മലയാളിയായ ഷീല 2012 മുതല്‍ തമിഴ്നാട്ടില്‍ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ടിച്ചിരുന്നു. പിന്നീട് 2014ല്‍ വിരമിച്ച അവര്‍ സര്‍ക്കാരിന്റെ ഉപദേഷ്ടാവായി നിയമിക്കപ്പെടുകയായിരുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇവർ ജയ ആശുപത്രിയിലായിരുന്നപ്പോൾ ഭരണ നിർവഹണത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button