ഡൽഹി: ജിയോയുടെ വെല്ലുവിളി മറികടക്കാനൊരുങ്ങി ബി.എസ്.എൻ.എൽ. സർക്കാർ ടെലികോം സ്ഥാപമാനമായ ബി.എസ്.എൻ.എൽ ഡാറ്റ നിരക്ക് കുത്തനെ കുറിച്ചിരിക്കുകയാണ്. 25 ശതമാനത്തോളമാണ് ബി.എസ്.എൻ.എൽ ഇന്റർനെറ്റ് ഡാറ്റ നിരക്ക് കുറിച്ചിരിക്കുന്നത്. പുതിയ ഓഫർ അനുസരിച്ച് ഒരു ജി.ബി ഡാറ്റ ഇനി മുതൽ 36 രൂപയ്ക്ക് ലഭിക്കും.
സാധാരണ ലഭ്യമായിരുന്ന 291 രൂപ ഓഫറിന്റെ നാല് മടങ്ങ് അധികഡാറ്റ ലഭ്യമാകും. പുതിയ നിരക്കനുസരിച്ച് 28 ദിവസത്തേക്ക് എട്ട് ജി.ബി ഡാറ്റ 291 രൂപയ്ക്ക് ലഭിക്കും. നേരത്തെ ഇതേ തുകയ്ക്ക് രണ്ട് ജി.ബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്. ഇനി മുതൽ രണ്ട് ജി.ബി ഡാറ്റ 78 രൂപയ്ക്ക് ലഭിക്കും.
Post Your Comments