യേശുക്രിസ്തുവിന്റെ മാതാവ് കന്യാ മറിയം കന്യകയായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. സ്പെയിനിലെ മാഡ്രിഡില്‍ ഒരു കത്തോലിക് ദേവാലയത്തില്‍ നടത്തില്‍ സംഘടിപ്പിച്ച ഒരു ടെലിവിഷന്‍ ടോക് ഷോയ്ക്കിടെ ലുസിയ ക്യാരം എന്ന കന്യാസ്ത്രീയാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. മേരി ജോസഫുമായി തീവ്രമായ പ്രണയത്തിലായിരുന്നുവെന്നും അതിനാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്പ്പെട്ടിരിക്കാമെന്നുമാണ് സിസ്റ്റര്‍ ലുസിയ പറഞ്ഞത്. മേരിക്കും ജോസഫിനുമിടയില്‍ സാധാരണ ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടാകുന്നതുപോലെ ലൈംഗിക ബന്ധമുണ്ടായിരുന്നു എന്ന ചിന്ത, തന്നെ ഞെട്ടിക്കുന്നില്ലെന്നും സിസ്റ്റര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു ദൈവാനുഗ്രമാണ് ലൈംഗികതയെന്നും അത് സ്വയം പ്രകടനത്തിനുള്ള വഴി ആയിട്ടാണ് താന്‍ മനസിലാക്കിയതെന്നും വ്യക്തമാക്കിയ സിസ്റ്റര്‍ ലൂസിയ സെക്സ് ഒരിക്കലും വിലക്കുള്ള വിഷയമല്ലെന്നും സെക്സിനെ നിഷേധിക്കുന്നത് ഒരു അനുഗ്രഹം നിഷേധിക്കുന്നതിനു തുല്യമായാണ് താന്‍ കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ലൈംഗികതയും വിശ്വാസവും എന്ന വിഷയത്തില്‍ സ്പാനിഷ് ടിവിയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. അതേസമയം കന്യാസ്ത്രീയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായതോടെ സിസ്റ്റര്‍ ഖേദപ്രകടനവുമായി രംഗത്തെത്തി. എന്നാല്‍ അവര്‍ നിലപാട് തിരുത്തിയിട്ടില്ല. തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നാണ് സിസ്റ്റര്‍ ലൂസിയയുടെ വാദം.
Post Your Comments