പനാജി/ചണ്ഡിഗഡ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് ആരംഭിച്ചു. ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ടിനുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പഞ്ചാബിൽ 117 അംഗ നിയമസഭയിലേക്ക് 1145 സ്ഥാനാർഥികൾ മൽസരരംഗത്തുണ്ട്. 1.98 കോടി വോട്ടർമാരും. പഞ്ചാബിൽ ബി.ജെ.പി–അകാലിദൾ സഖ്യവും ഗോവയിൽ ബി.ജെ.പിയുമാണ് അധികാരത്തിൽ.
ഗോവയില്‍ 40 മണ്ഡലങ്ങളിലായി 250 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 11.10 ലക്ഷം വോട്ടര്‍മാരാണ് ഗോവയിലുള്ളത്. പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഗോവയിൽ വോട്ടു രേഖപ്പെടുത്തി. ഇവിടെ 40 അംഗ നിയമസഭയിലേക്ക് 250 സ്ഥാനാർഥികളാണ് മൽസരിക്കുന്നത്. 11 ലക്ഷം മാത്രം വോട്ടർമാരുണ്ട്. രണ്ടു സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പഞ്ചാബിലെയും ഗോവയിലെയും വോട്ടർമാരോട് റെക്കോർഡ് വോട്ടു രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. ശക്തമായ പോരാട്ടമാണ് ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത്. പഞ്ചാബിൽ ആം ആദ്മി പാർട്ടി പോരാട്ടം കടുപ്പിച്ചപ്പോൾ ത്രികോണ മൽസരച്ചൂടിലായി സംസ്ഥാനം.
35 ശതമാനം വോട്ടും 21 സീറ്റുകളുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ ബി.ജെ.പിക്ക് ലഭിച്ചത്. 31 ശതമാനം വോട്ടുകള്‍ നേടിയെങ്കിലും ഒമ്പത് സീറ്റേ കോണ്‍ഗ്രസിന് നേടാനായുള്ളൂ. എം.ജി.പി-3, ഗോവ വികാസ് പാര്‍ട്ടി-2, സ്വതന്ത്രര്‍-5 എന്നിങ്ങനെയാണ് ഗോവന്‍ നിയമസഭയിലെ നിലവിലെ കക്ഷിനില.
Post Your Comments