India

വെബ്‌സൈറ്റ് വഴി പണം തട്ടിപ്പ്; 37 കോടി രൂപ തട്ടിയെടുത്ത സംഘം പിടിയില്‍

ഉത്തര്‍പ്രദേശ്: വെബ്‌സൈറ്റ് വഴി പണം നേടാമെന്ന് പ്രചരിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് ഇത്തരമൊരു തട്ടിപ്പ് സംഘം ഉള്ളത്. രാജ്യത്തെ 650,000 ജനങ്ങളില്‍ നിന്ന് 37 കോടിരൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

വെബ് സൈറ്റുകളില്‍ വരുന്ന ലിങ്കുകള്‍ വഴി മാസവരുമാനം നേടാമെന്ന് മോഹിപ്പിച്ചാണ് ജനങ്ങളില്‍ നിന്ന് വ്യാജ കമ്പനിയുടെ പേരില്‍ രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ ഇവര്‍ പണം നേടിയത്. മണി ചെയിന്‍ മോഡലിലാണ് തട്ടിപ്പ് നടന്നത്. മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്ന് അഞ്ച് കോടി രൂപ ലഭിച്ചിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യം തടയുന്ന സേന എസ് ഐ അമിത് പഥകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഒരു തവണ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ അഞ്ച് രൂപ എന്ന നിലയിലാണ് പ്രതിഫലം. വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരും തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button