തിരുവനന്തപുരം•തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതിയ്ക്ക് ജനങ്ങളുടെ അഭൂതപൂര്‍വമായ പ്രതികരണം. പദ്ധതിയെക്കുറിച്ചുള്ള ജനവികാരം മനസിലാക്കാനായി നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ 86 ശതമാനം പദ്ധതിയെ പിന്തുണയ്ക്കുന്നതായി കണ്ടെത്തി. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ സി ഫോറാണ് സര്‍വേ നടത്തിയത്.
റെയില്‍പ്പാത കടന്നുപോകുന്ന 11 ജില്ലകളിലെ 110 നിയോജകമണ്ഡലങ്ങളില്‍ നവംബര്‍ 23 മുതല്‍ ജനുവരി 14 വരെയാണ് സര്‍വേ നടത്തിയത്. 13,447 പേര് സര്‍വേയില്‍ പങ്കെടുത്തു. സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം പേര്‍ക്കും അതിവേഗ റെയില്‍പ്പാതയെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. ഇവരില്‍ 88 ശതമാനം പേര് പദ്ധതിയെ അനുകൂലിച്ചു. അതിവേഗ റെയില്‍പ്പാതയെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അതിനെക്കുറിച്ച് വിശദീകരിച്ചുനല്കി. ഇവരില്‍ 82 ശതമാനം പേര് അനുകൂലിച്ചതായും പദ്ധതിയ്ക്കായി സ്ഥലം നഷ്ടപ്പെടുമെന്ന് ഭയമുള്ളവരാണ് പദ്ധതിയെ പ്രധാനമായും എതിര്‍ക്കുന്നതെന്നും സി ഫോര്‍ ചീഫ് എക്സിക്യുട്ടിവ് പ്രേംസണ്‍ പലേറ്റി പറഞ്ഞു.
അന്തരീക്ഷ-ശബ്ദ മലിനീകരണങ്ങളും വലിയതോതില്‍ കുറയ്ക്കാന്‍ പദ്ധതി സഹായിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും പ്രതീക്ഷ പ്രകടിപ്പിച്ചു. യാത്രാസമയവും ദീര്‍ഘദൂരയാത്രയ്ക്ക് ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയുമെന്നും അഭിപ്രായമുണ്ടായി.
Post Your Comments