കോഴിക്കോട്: ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് ടി പത്മനാഭന്. ജെ.എന്‍.യുവും ഹൈദരാബാദും കാണുന്നവര്‍ പേരൂര്‍ക്കട ലോ അക്കാദമി കാണുന്നില്ല. അവിടുത്തെ പ്രശ്നങ്ങളില്‍ ഇടപെട്ടവര്‍ ലോ അക്കാഡമിയിലെ സമരങ്ങള്‍ കാണാതെ പോകരുത്. വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യാനാണോ സർക്കാർ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഡല്‍ഹിയിലെയും ഹൈദരാബാദിലെയും പ്രശ്നങ്ങള്‍ ലഘൂകരിച്ച് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എ ബേബി അടക്കമുള്ള സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ കേരള ലിറ്റററി ഫെസ്റ്റിവലിനിടെയായിരുന്നു പത്മനാഭന്റെ പരാമര്‍ശം.
Post Your Comments