വീരപ്പൻ കുടുങ്ങിയത്തിനു പിന്നിൽ ആരുമറിയാത്ത രഹസ്യ കഥ എന്തെന്നറിയാം. മുപ്പത് വര്‍ഷം കൊണ്ട് മൂന്ന് സംസ്ഥാനങ്ങളെ കിടിലം കൊള്ളിച്ച കാട്ടുകള്ളന്‍ വീരപ്പനെ തമിഴ് ഭീകരസംഘടനയായ എല്‍ടിടിയുമായി ബന്ധമുള്ള വ്യാവസായിയെ ഉപയോഗിച്ചാണ് പിടികൂടിയത് എന്നാണ് ഇപ്പോൾ പുറത്ത് വന്ന വിവരം. ആയുധങ്ങള്‍ വാങ്ങുന്നതടക്കം നിരവധി കാര്യങ്ങള്‍ക്ക് ഇയാള്‍ ഇടനിലക്കാരനായി നിന്ന്‍ വീരപ്പനെ സഹായിച്ചിരുന്നു എന്ന്‍ പ്രത്യേക ദൗത്യ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. വീരപ്പന്‍ വേട്ടയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനുമായി ഒരു ദേശീയ മാധ്യമം നടത്തിയ അഭിമുഖത്തിലാണ് രഹസ്യ കഥയുടെ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നത്.
വീരപ്പിന്റെ സംഘത്തില്‍ പോലീസിന്റെ ചാരന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇയാളാണ് വ്യവസായിയുടെ കാര്യം സേനയില്‍ അറിയിച്ചത്. വീരപ്പനുമായി അടുത്ത ബന്ധമായിരുന്നു വ്യവസായിക്കുണ്ടായിരുന്നത്. അണ്ണാ എന്നാണ് വീരപ്പനെ ഇയാള്‍ വിളിച്ചിരുന്നത്. വീരപ്പന്റെ തിമിരം മൂര്‍ച്ഛിപ്പോള്‍ ശസ്ത്രക്രിയക്ക് ഏര്‍പ്പാടുണ്ടാക്കിയത് ഇയാള്‍ തന്നെയാണ്. കൂടാതെ ആനകളെയും പോലീസിനേയും ആക്രമിക്കുന്നതിനായി തോക്കുകളും മറ്റ് ആയുധങ്ങളും വാങ്ങുന്നതിനും ഇതേ വ്യവസായി തന്നെയാണ് വീരപ്പനെ സഹായിച്ചിരുന്നത്.
പോലീസിന്റെ ചാരൻ വഴി വീരപ്പന് കാണണം എന്ന് പറഞ്ഞ് കുറിപ്പുകള്‍ നല്‍കിയാണ് വ്യവസായിയെ പോലീസ് പിടിയിലാക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ശ്രീലങ്കയിലെ സുഹൃത്തുക്കള്‍ വഴി തോക്കുകള്‍ വാങ്ങാനിരുന്നതായും, തിമിര ശസ്ത്രക്രിയക്ക് ത്രിച്ചിയിലേക്കോ മധുരയിലേക്കോ ഒപ്പം സഞ്ചരിക്കുന്നതിനും ഇവര്‍ പദ്ധതിയിട്ടിരുന്ന വിവരവും ലഭിച്ചു. ആയുധകച്ചവടത്തിന് ശേഷം തിരികെ ഇന്ത്യയിലേക്ക് എത്തുവാന്‍ പദ്ധതിയിട്ടിരുന്നതായും ഇയാൾ വെളിപ്പെടുത്തി. ഈ ചോദ്യം ചെയ്യലിലാണ് വീരപ്പന്‍ വേട്ടയ്ക്ക് ആവശ്യമായ നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചത്.
മേൽ പറഞ്ഞ വീരപ്പന്‍വേട്ടയെ പറ്റിയുള്ള നിര്‍ണായകമായ വിവരങ്ങള്‍ എല്ലാം വേട്ടയ്ക്കായി ചുക്കാന്‍ പിടിച്ച വിജയകുമാര്‍ തയ്യാറാക്കുന്ന വീരപ്പന്‍; ചെയ്‌സിങ്ങ് ദ ബ്രിഗന്റ് എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Post Your Comments