KeralaNattuvartha

കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തൃശൂരിലെ പാവറട്ടി പെരുവല്ലൂർ കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഷോബിത്ത് (16), മനീഷ് (16) എന്നിവരാണ് മരിച്ചത്. ഷോബിത്ത് വെന്മേനാട് എംഎ എസ്എം വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെയും മനീഷ് എളവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെയും പ്ലസ് വൺ വിദ്യാർഥികളാണ്.

പാവറട്ടി പൊലീസും ഗുരുവായൂർ അഗ്നിശമന സേനയും കൂടി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button