
തിരുവനന്തപുരം∙: ഇ.അഹമ്മദ് എംപിയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി മുസ്‍ലിം ലീഗ് രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബ്.ഒരു കേന്ദ്രമന്ത്രിയാണ് ഇക്കാര്യം തന്നോടു പറഞ്ഞത്. അതേസമയം, കേന്ദ്രമന്ത്രിയുടെ പേരു വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.പാർലമെന്റിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ തന്നെ താൻ ഈ വിവരം അറിഞ്ഞിരുന്നതായും അബ്ദുൽ വഹാബ് പറഞ്ഞു.ഇതുമായുള്ള അന്വേഷണം വന്നാൽ താൻ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഇ.അഹമ്മദിനെ ആശുപത്രിയിലെത്തിക്കുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നതുപോലെ ബുധനാഴ്ച പുലർച്ചെ 2.15നാണ് അദ്ദേഹം മരിച്ചതെന്നും അദ്ദേഹത്തെ ചികിത്സിച്ച റാം മനോഹർ ലോഹ്യ ആശുപത്രി അധികൃതർ ഇന്നു വ്യക്തമാക്കിയിരുന്നു.
Post Your Comments