തിരുവനന്തപുരം: മോദി സര്‍ക്കാരിന്‍റെ ബജറ്റ് വെറും ബഡായി ബജറ്റാണെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ‘കേരളം എന്ന് ഒരു സംസ്ഥാനം രാജ്യത്തുണ്ടെന്ന കാര്യംപോലും മറന്നാണ് മോദി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്.’ വിഎസ് വ്യക്തമാക്കി.
‘കണക്കുകളും പ്രഖ്യാപനങ്ങളും കൊണ്ട് കസര്‍ത്ത് ആയിരുന്നു കാണിച്ചത്. ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ തന്നെ പാചകവാതക സിലിണ്ടറിന് എഴുപത് രൂപയോളം വര്‍ധിപ്പിച്ചു.വൻകിട കോർപ്പറേറ്റുകൾക്ക് വാരിക്കോരി ഇളവ് നൽകി.സാധാരണക്കാരന് വേണ്ടി ഒന്നും ഉണ്ടായില്ല. കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിച്ചില്ല’ വി എസ് ആരോപിച്ചു.
Post Your Comments