Kerala

യു.ഡി.എഫ് ചെയർമാന്‍റെ മകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊച്ചി•യു.ഡി.എഫ് എറണാകുളം ജില്ല ചെയര്‍മാന്റെ മകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തോട്ടക്കാട്ടുകര മഞ്ഞളി ജോണിൻറെ മകൻ ഗോർബി ജോണാണ് (26) മരിച്ചത്.

ബുധനാഴ്ച രാവിലെ ആറോടെ തുരുത്ത് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സ്‌റ്റേഷൻ മാസ്റ്റര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആലുവ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. സംസ്കാരം വൈകിട്ട് ആറു മണിക്ക് യു.സി കോളജിന് സമീപമുള്ള സെമിത്തേരിയിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button