തിരുവനന്തപുരം: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. എന്നും മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ട്. റെയില്‍വെ, മാനവവിഭവശേഷി സഹമന്ത്രി സ്ഥാനങ്ങളും വഹിച്ച അദ്ദേഹം മികച്ച പാര്‍ലമെന്റേറിയനായിരുന്നു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമായിരുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തിയെന്ന നിലയില്‍ ഇന്ത്യയുടെ താല്പര്യം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇ അഹമ്മദിന്റെ നിര്യാണം അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും കുടുംബത്തിനും മാത്രമല്ല സമുഹത്തിനാകെ വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ആത്മാര്‍ത്ഥമായി അനുശോചിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും പിണറായി പറഞ്ഞു.
Post Your Comments