Kerala

ബജറ്റ് അവതരിപ്പിച്ചത് അനൗചിത്യമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കാരണം?

തിരുവനന്തപുരം: മുതിര്‍ന്ന സഭാംഗത്തിന്റെ നിര്യാണത്തിലും ബജറ്റ് അവതരിപ്പിച്ചത് മോശമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദാണ് അന്തരിച്ചത്. ബജറ്റ് അവതരിപ്പിച്ച അതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് അദ്ദേഹം കുഴഞ്ഞുവീണത്.

ഇങ്ങനെയൊരവസരത്തില്‍ ബജറ്റ് അവതരണം അനൗചിത്യമായിപ്പോയെന്നും പിണറായി പറഞ്ഞു. അദ്ദേഹം മരിച്ചുകിടക്കുന്ന അതേ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സഭാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും വിധം ബജറ്റ് അവതരണവുമായി മുന്നോട്ടുപോയത്. ഇന്ത്യയുടെ താല്പര്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലടക്കം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പാര്‍ലമെന്റേറിയനാണ് അഹമ്മദെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ വളരെ ശ്രദ്ധേയനയായ മുതിര്‍ന്ന സഭാംഗം മരിച്ചുകിടക്കെ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബജറ്റവതരണവുമായി മുന്നോട്ട് പോയത് അക്ഷന്തവ്യമായ തെറ്റാണ്. രാജ്യത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button