കോട്ടയം: നാക്കിന് കടിഞ്ഞാണില്ലാത്ത ജനപ്രതിനിധി എന്നാണ് പി.സി ജോര്‍ജ് എം.എല്‍.എക്ക് പൊതുവേയുള്ള വിശേഷണം. ഉള്ളതു വെട്ടിത്തുറന്ന് പറയുകയും നെറികേടു കണ്ടാല്‍ നല്ല കിടിലന്‍ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്യുന്ന ആളാണ് പി.സി ജോര്‍ജ്. വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത കെ.എസ്.ഇ.ബി ജീവനക്കാരെ പാതിരാത്രി ഓഫീസില്‍ ചെന്ന് തെറിവിളിച്ച ആളാണ് പി.സി ജോര്‍ജ്. കഴിഞ്ഞ ദിവസം പി.സി ജോര്‍ജിന്റെ നാവിലെ ചൂടറിഞ്ഞത് കോട്ടയം കറുകച്ചാല്‍ സ്‌റ്റേഷനിലെ പോലീസുകാരാണ്. ചങ്ങനാശ്ശേരിയില്‍നിന്നും പി.സി ജോര്‍ജ് മടങ്ങുന്നവഴിക്കാണ് റോഡില്‍ ബൈക്ക് അപകടത്തില്‍പ്പെട്ടു രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായ പരിക്കുപറ്റി കിടക്കുന്നത് കാണുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്തേക്ക് പോലീസിനെ അറിയിച്ചിട്ടും എത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഒടുവില്‍ പി.സി ജോര്‍ജ് സ്‌റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ എസ്.ഐയും സംഘവും പെട്രോളിങിലാണെന്നു പറഞ്ഞു. സി.ഐ ഓഫീസിലും ഇതേ അവസ്ഥ. ഒടുവില്‍ ഐ.ജിയെ വിളിച്ചുപറഞ്ഞതോടെയാണ് പോലീസ് എത്തിയത്. പൊലീസ് സംഘം എത്തിയതോടെ ഒരുമാതിരി മറ്റേടത്തെ പണി കാണിക്കരുതെന്നു പറഞ്ഞ് പോലീസുകാര്‍ക്കുനേരെ ചൂടായി. പോലീസ് ഉദ്യോഗസ്ഥന്റെ മറുപടിയില്‍ തൃപ്തനാകാത്ത പി.സി ജോര്‍ജ്, ജനപ്രതിനിധിയായ താന്‍ പറഞ്ഞിട്ട് ഇവന്‍മാര്‍ ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്തായിരിക്കുമെന്ന ഡയലോഗും തട്ടിയിട്ടാണ് പോയത്. കറുകച്ചാല്‍ പോലീസ് സ്റ്റേഷന്റെ അമ്പത് മീറ്റര്‍ പരിധിയിലാണ് അപകടനം നടന്നത്. അനാസ്ഥ കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ഐ.ജി അറിയിച്ചതായും പി.സി ജോര്‍ജ് വ്യക്തമാക്കി.
Post Your Comments