
ഈ ഫോട്ടോയിൽ കാണുന്ന തത്തയെ കണ്ടെത്തുന്നവർക്ക് വൻ തുക പാരിതോഷികം ലഭിക്കും. ബീഹാര്‍ സ്വദേശി ബബിത ദേവിയാണ് തന്റെ വളർത്തു പക്ഷിയായ ഈ തത്തയെ കണ്ടെത്തുന്നവർക്ക് 25000 പാരിതോഷികം പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ബബിത ദേവിയുടെ തത്തയെ കാണാതായത്. പലയിടത്തും അന്വേഷിച്ചു എങ്കിലും തത്തയെ കണ്ടെത്താനായില്ല. തത്തയെ കണ്ടെത്തുവാൻ പോലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
ഈ തത്തയെ എട്ടു വര്‍ഷമായി താൻ വളർത്തുന്നു എന്ന് ബബിത ദേവി പറയുന്നു. തത്ത വീട്ടിലെ ഒരു അംഗത്തെ പോലെയായതിനാൽ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും കണ്ടെത്തണം എന്ന ഉറച്ച് നിലപാടിലാണ് ബബിത. ഇതിനായുള്ള അവസാന മാർഗമാണ് തത്തയെ കണ്ടെത്തി നല്‍കുന്നവര്‍ക്കു 25,000 രൂപ പാരിതോഷികമായി ബബിത ദേവി പ്രഖ്യാപിച്ചത്.
Post Your Comments