KeralaNewsIndia

ഇന്ത്യയെ ലോക സാമ്പത്തിക ശക്തിയാക്കാന്‍ ഉതകുന്ന ബജറ്റ്: എം.എ.യൂസഫലി

കൊച്ചി:ഇന്ത്യയെ ലോകത്തെ സാമ്പത്തിക ശക്തിയാക്കാന്‍ സഹായിക്കുന്ന ദിശാബോധമുളള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എ.യൂസഫലി. ധനമന്ത്രിയേയും പ്രധാനമന്ത്രിയെയും അദ്ദേഹം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇന്ത്യയെ ലോകത്തെ വികസിത രാജ്യങ്ങളിലൊന്നായി പരിവര്‍ത്തനം നടത്താന്‍ ഈ ബജറ്റ് പിന്തുണയേകുമെന്ന് യൂസഫലി പറഞ്ഞു.

റീട്ടെയില്‍ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയില്‍ ഡിജിറ്റല്‍ വിനിമയം ഉറപ്പാക്കുന്നതും പോയിന്റ് ഓഫ് സെയില്‍ ഉൽപ്പന്ന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നടപടികള്‍ നാണ്യരഹിത വിപണിക്കു കരുത്തേകുമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.വിനോദ സഞ്ചാര രംഗത്തെ അഞ്ചു സാമ്പത്തിക പ്രഖ്യാപനങ്ങൾ കേരളത്തിനും ഗുണകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശത്തു നിന്നുള്ള നിക്ഷേപം സംബന്ധിച്ച നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്ന ധനമന്ത്രിയുടെ ഉറപ്പ് ഒരു നിക്ഷേപകനെന്ന നിലയില്‍ സ്വാഗതാര്‍ഹമാണ്. നോട്ടുനിരോധനത്തിന് പിന്നാലെയെത്തിയ ബജറ്റ് പരിവര്‍ത്തനം സൃഷ്ടിക്കുന്നതാണ്. പൊതുവിൽ ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി എം എ യൂസഫലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button