KeralaIndiaNews

കേരളത്തിന് എയിംസ് അനുവദിക്കാത്ത നടപടി കടുത്ത അവഗണന: മന്ത്രി ശൈലജ

തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്രനടപടി കടുത്ത അവഗണനയാണെന്ന് മന്ത്രി കെ.കെ.ശൈലജ പ്രസ്താവിച്ചു. പിണറായി ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം രണ്ടു തവണ എയിംസിനെ പറ്റി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിച്ചതായും ആരോഗ്യമന്ത്രി രണ്ടു തവണ കേന്ദ്ര ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയതായി ശൈലജ ആരോപിച്ചു.

കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.17 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി എയിംസ് അനുവദിച്ചിട്ടുണ്ട് .ഈ ബഡ്ജറ്റില്‍ ത്സാര്‍ഖണ്ഡിലും ഗുജറാത്തിലും രണ്ട് യൂണിറ്റ് വീതം അനുവദിച്ചു.ആരോഗ്യ മേഖലയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കേരളത്തിന്‌ എയിംസ് അനുവദിക്കാതിരുന്നത് കടുത്ത അവഗണന ആണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button