KeralaNews

സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടുത്തു- മു​ഖ്യ​മ​ന്ത്രി പ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ പുറത്താ​ക്കി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ ന​ട​ന്ന സ​മ​ര​ത്തി​ല്‍ പങ്കെടുത്തതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ രണ്ടു പേർസണൽ സ്റ്റാഫിനെ പുറത്താക്കി.മു​ഖ്യ​മ​ന്ത്രി​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​രാ​ജാ ശ​ശി, ബി.​എ​സ്. പ്ര​കാ​ശ് എ​ന്നി​വ​രെ​യാ​ണു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​രി​ട്ട് പേർസണൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത്.

കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ല്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ ന​ട​ന്ന സ​മ​ര​ത്തി​ല്‍ പങ്കെടുത്തതിനാണ് ഇവരെ പുറത്താക്കിയത്. സി​പി​എം അ​നു​കൂ​ല സം​ഘ​ട​ന​യാ​യ കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ ആണ് ഇവർ പങ്കെടുത്തത്.കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് പോ​ലും ന​ല്‍​കാ​തെ ഇ​രു​വ​രോ​ടും മാ​തൃ സ​ര്‍​വീ​സി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.സെക്രട്ടറിയേറ്റിലായിരുന്നു ഇരുവർക്കും ജോലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button