തിരുവനന്തപുരം: ലക്ഷ്മി നായരുടെ നിയമനം സർവകലാശാലയുടെ അംഗീകാരമില്ലാതെയെന്ന് സിൻഡിക്കേറ്റംഗം ജോൺസൺ എബ്രഹാം. ലോ അക്കാഡമി ലോ കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ നിയമനം സർവകലാശാലയുടെ അംഗീകരമില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റംഗം ജോൺസൺ എബ്രഹാം വൈസ് ചാൻസലർക്ക് കത്തു നൽകി. അനധികൃതമായി തുടരുന്ന ലക്ഷ്മിയെ പുറത്താക്കണമെന്നും ജോൺസൺ എബ്രഹാം കത്തിൽ ആവശ്യപ്പെട്ടു.
പ്രിൻസിപ്പൽ നിയമനം ലഭിച്ചാൽ മൂന്ന് മാസത്തിനകം നിയമനത്തിന് സർവകലാശാലയുടെ അംഗീകാരം വാങ്ങിയിരിക്കണമെന്നാണ് സർവ്വകലാശാല ചട്ടം. പക്ഷെ കോളേജ് മാനേജ്മെന്റ് ഇത്തരത്തിൽ അംഗീകാരം വാങ്ങിയിട്ടില്ല.കോളേജിന്റെ ഇന്നത്തെ തകർച്ചയ്ക്ക് കാരണം ലക്ഷ്മി നായരാണെന്നും ജോൺസൺ എബ്രഹാം കത്തിൽ ആരോപിക്കുന്നു.
Post Your Comments