കോട്ടയം: ടോംസ് എഞ്ചിനീയറിംഗ് കോളേജില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെ ഉയര്‍ന്നിരുന്നത്. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സാങ്കേതിക സര്‍വകലാശാല എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ഉപസമിതിയാണ് തെളിവെടുപ്പ് നടത്തിയത്.
എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം ഡോ. ജി. രാധാകൃഷ്ണപിള്ള, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജി.പി. പത്മകുമാര്‍, സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. ജയകുമാര്‍ എന്നിവരടങ്ങിയ മൂന്നംഗസമിതിയാണ് കോളേജിലെത്തി തെളിവെടുപ്പ് നടത്തിയത്. വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും മാനേജ്‌മെന്റില്‍നിന്നുമാണ് മൊഴിയെടുത്തത്.
കോളേജിനെതിരെ നടപടി എടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്‌തേക്കുമെന്നാണ് സൂചന. വീഴ്ച സംഭവിച്ചതായി കോളജ് ചെയര്‍മാനും സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്നാണ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ട തെളിവെടുപ്പ് നടത്താന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചത്. എന്നാല്‍, ഒരേ വിഷയത്തില്‍ രണ്ടുതവണ പരിശോധന നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
Post Your Comments