NewsIndia

തത്തയെ കാണാനില്ല: കണ്ടെത്താനായി വാട്ട്സ്ആപ്പിലൂടെ കാമ്പയിനും പാരിതോഷിക തുകയും

നവാഡ: എട്ട് വര്‍ഷമായി വീട്ടിലെ അംഗത്തെ പോലെ വര്‍ന്നുവന്ന തത്തയെ നഷ്ടപ്പെട്ടപ്പോൾ കണ്ടെത്തി നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് വീട്ടമ്മ. വാഡയിലെ വര്‍സാലിഗഞ്ചിലാണ് സംഭവം.ബബിത ദേവി എന്ന സ്ത്രീയുടെ തത്തയാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ എട്ടു വര്‍ഷമായി ഈ വീട്ടിലെ ഒരംഗത്തെപോലെയാണ് ഈ തത്ത വളരുന്നത്. ജനുവരി 3 മുതലാണ് തത്തയെ കാണാതായത്. ഇത്രയും ദിവസം കഴിഞ്ഞിട്ടും തത്തയെ കണ്ടെത്താന്‍ കഴിയാത്തതിനാൽ കാണാതായ തത്തെയെ കുറിച്ചുള്ള ലഘുലേഖകള്‍ പ്രദേശത്തെല്ലാം വിതരണം ചെയ്തിരിക്കുകയാണ് ബബിത. കൂടാതെ മക്കളുടെ സഹായത്താൽ വാട്ട്സ്ആപ്പ് കാമ്പയിനും തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button