Kerala

പോലീസുകാര്‍ക്കെതിരെ കൊലപാതകശ്രമത്തിനു കേസെടുക്കണമെന്ന് കുമ്മനം

തിരുവനന്തപുരം: ലോ അക്കാഡമി സമരം സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ലോ അക്കാഡമിക്ക് മുന്നില്‍ സമാധാനപരമായിട്ടാണ് ബിജെപി പ്രതിഷേധിച്ചതെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറയുന്നു.

തങ്ങളെ തല്ലി ചതച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്നാണ് കുമ്മനം പറയുന്നത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഉദ്യാഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടത്.
മനപൂര്‍വ്വമാണ് അക്രമം നടന്നതെന്നും കുമ്മനം ആരോപിച്ചു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അടക്കം 20 പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇത്രയും വലിയ അക്രമം അഴിച്ചു വിടാന്‍ എന്ത് പ്രകോപനമാണ് ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും കുമ്മനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button