IndiaNews

വിഷവാതകം ശ്വസിച്ച് തൊഴിലാളികള്‍ മരിച്ചു

വിഷവാതകം ശ്വസിച്ച് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ കീര്‍ത്തി ഓയില്‍ മില്‍സ് ഫാക്ടറിയിലാണ് വിഷവാതകം ശ്വസിച്ച് ഒന്‍പത് തൊഴിലാളികള്‍ മരിച്ചത്. അപകടം നടന്നത് തിങ്കളാഴ്ച രാത്രിയാണ്. ഫാക്ടറിയിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടതെന്ന് അഗ്നിശമന സേനാ വൃത്തങ്ങള്‍ പറഞ്ഞു.

ഏതാനും തൊഴിലാളികൾ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണു. ഇവരെ രക്ഷപെടുത്താന്‍ മറ്റുള്ളവര്‍ ടാങ്കിലേക്ക് ഇറങ്ങി. ഇതേത്തുടര്‍ന്നാണ് ഒമ്പത് തൊഴിലാളികള്‍ മരിക്കാനിടയായത്. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button