മുംബൈ: ജിയോയെ മറികടക്കാനാണ് ഓരോ നെറ്റ്‌വര്‍ക്കുകളുടെയയും പ്രയത്‌നം. ഇതിനായി എന്ത് വലിയ റിസ്‌ക്കെടുക്കാനും എല്ലാവരും തയ്യാറാണ്. വോഡഫോണും ഐഡിയയും ഒന്നിച്ചു നിന്ന് ജിയോയുമായി പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്.
വോഡഫോണിനെ സംബന്ധിച്ച് നിര്‍ണായകമായ വിപണിയാണ് ഇന്ത്യ. എന്നാല്‍ ഏത് തരത്തിലുള്ള സഹകരണമാണ് ഇരു കമ്പനികളും തമ്മില്‍ ഉണ്ടാവുക എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരു കമ്പനികളും ഒന്നിച്ച് ചേരുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറുക തന്നെ ചെയ്യും.
ഇരു കമ്പനികളും ലയിക്കുക എന്നത് വളരെ പ്രയാസകരമായിരിക്കും എന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ടെലികോം റെഗുലേറ്ററി എജന്‍സിയായ ട്രായിയുടെ അനുമതി അടക്കം നിരവധി കടമ്പകള്‍ കടക്കേണ്ടി വരും. സെപ്ക്ട്രം ഉള്‍പ്പടെയുള്ള കാര്യങ്ങളിലും നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇതെല്ലാം പരിഹരിച്ച് മാത്രമേ പരസ്പര ധാരണയിലെത്താന്‍ ഇരു കമ്പനികള്‍ക്കും സാധിക്കുകയുള്ളു.
Post Your Comments