മലമ്പുഴ: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. അകലമവാരം ഏലാക്ക് മൂപ്പന്‍ചോല ഇടക്കുളം വീട്ടില്‍ സിനില (30)നെയാണ്
അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ തലകറങ്ങി വീഴുമ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.
കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമാകുകയായിരുന്നു. അപ്പോഴേക്കും അഞ്ച് മാസം ആയിരുന്നു. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. പെണ്‍കുട്ടി അപ്പോഴാണ് പീഡന വാര്‍ത്ത പറയുന്നത്.
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി യുവാവ് രണ്ടുവര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടികളുടെ നേരെയുള്ള അതിക്രമം, മാനഭംഗം, പട്ടികജാതിക്കാര്‍ക്കു നേരെയുള്ള അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments