Kerala

കോണ്‍ഗ്രസ് നേതാവിനെ കടയില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു

കണ്ണൂര്‍: വെട്ടും കൊലയും അവസാനിക്കുന്നില്ല. കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമങ്ങള്‍ നടനമാടുന്നു. കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റിരിക്കുകയാണ്.
പാനൂര്‍ പത്തായക്കുന്നില്‍ കോണ്‍ഗ്രസ് നേതാവായ വ്യാപാരിയെയാണ് വെട്ടിയത്.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സംഭവത്തിനുപിന്നിലെന്നാണ് പറയുന്നത്. പുലര്‍ച്ചെ 7.15 ഓടെയാണ് സംഭവം. പത്തായക്കുന്നിലെ അമൃത ബേക്കറിയുടമയും കോണ്‍ഗ്രസ് കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റിയംഗവുമായ പാട്യം പുതിയതെരുവിലെ മടവനാണ്ടി എം.സുകുമാരനാണ് വെട്ടേറ്റത്. രാവിലെ കടയിലിരിക്കുന്ന സമയത്താണ് അക്രമം ഉണ്ടായത്.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് തന്നെ വെട്ടിയതെന്ന് സുകുമാരന്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികള്‍ കട പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button